81295-13722 , 98460-47100
sevabharathiekm@gmail.com
Follow Us:

Our Gallery

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ സേവാഭാരതി എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രഭാത ഭക്ഷണ വിതരണ പദ്ധതി " പ്രാതൽ സമർപ്പണം " 10 വർഷം പൂർത്തീകരിക്കുന്നു . ഈ സുദിനത്തിൽ നമ്മുടെ അതിഥിയായി ബഹുമാനപ്പെട്ട ജസ്റ്റിസ് ഗോപിനാഥൻ പങ്കെടുക്കുകയുണ്ടായി. " മാനവ സേവ മാധവ സേവ" 🙏
കുടുംബ സംഗമം
നമസ്തേ, എല്ലാ മലയാള മാസവും 1-ാം തിയതി നടത്തുന്ന അന്നയോജന ഭക്ഷ്യ കിറ്റ് വിതരണം സേവാഭാരതി എറണാകുളം കാര്യാലയത്തിൽ വെച്ച് ഇന്ന് കന്നി 1ന്( Sept. 17) ശ്രീ. നന്ദകുമാറും ( റിട്ട. സയൻറിസ്റ്റ്, CMFRI ) പത്നി ശ്രീമതി. ശോഭയും ചേർന്ന് നിർവ്വഹിച്ചു.🙏🙏🙏
#സ്വച്ഛതീരം സുരക്ഷിതസമുദ്രം# സമുദ്രതീര ശുചീകരണത്തിൻ്റെ ഭാഗമായി എറണാകുളം വളപ്പ് ബീച്ച് ശുചീകരണത്തിൻ്റെ ഉദ്ഘാടന യോഗത്തിൽ സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൾ Shri.KP Dinto അദ്ധ്യക്ഷത വഹിച്ചു.രാഷ്ടീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത ഗ്രാമവികാസ് സംയോജക് ശ്രീ. സി ജി കമലാകാന്തൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. എളമക്കര സരസ്വതി സകൂൾ വിദ്യാർത്ഥികളും, സേവാഭാരതി പ്രവർത്തകരും പങ്കെടുത്തു.
വിവിധയിടങ്ങളിൽ താമസിക്കുന്ന അന്യ ജില്ലകളിൽ താമസിക്കുന്ന ഭക്ഷണം ലഭിക്കാത്തവർക്ക് സേവാഭാരതി കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നു.
വിശക്കുന്നവയറിന് വിഷുകൈനീട്ടം" പദ്ധതിയുടെ ഭാഗമായി സേവാഭാരതി തൃക്കാക്കര നഗർ സമിതിയുടെ നേത്യത്വത്തിൽ നൽകുവാൻ 5000 കിറ്റുകൾ തയ്യാറാക്കുന്നു.
ഇടപ്പള്ളി സേവാഭാരതി പ്രവർത്തകർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സാനിറ്റൈസേഷൻ ചെയ്തു..