81295-13722 , 98460-47100
sevabharathiekm@gmail.com
Follow Us:

Event Of The Day

Image

4 Jan 2026

ഭൂമി ദാനം

2026 പുതുവർഷ പുലരിയിൽ തങ്ങളുടെ സംമ്പാദ്യത്തിൻ്റെ വലിയൊരു ഭാഗം സമാജ സേവനത്തിനായി സേവാഭാരതിക്ക് നൽകിക്കൊണ്ട് ജി മുരളീധര പൈയും കുടുംബവും മാതൃകയായി. എണാകുളം തമ്മനം സ്വദേശികളായ ശ്രീ.ജി.മുരളീധര പൈ, ഭാര്യ ശ്രീമതി.വിദ്യാ മുരളീധര പൈ, മക്കൾ ശ്രീ.കുൽദീപ് മുരളീധര പൈ, ശ്രീമതി.ആശാ മുരളീധര പൈ എന്നിവർ ചേർന്ന് തങ്ങളുടെ എറണാകുളം തമ്മനത്തുള്ള 9 സെൻ്റ് ഭൂമിയും വീടും സമാജ സേവനത്തിനായി ദേശീയ സേവാഭാരതിക്ക് കൈമാറി. രാഷ്ട്രീയ സ്വയം സേവക സംഘം എറണാകുളം ജില്ലാ സേവാപ്രമുഖ് ശ്രീ.വി.എം രാജീവ് പ്രമാണം ഏറ്റുവാങ്ങി. ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് പര്യാവരൺ സംയോജക് ശ്രീ.പി.എസ്.മണികണ്ഠൻ, ശ്രീ.TK ഹർഷൻ ഇടപ്പള്ളി പ്രാഢ പ്രമുഖ്, ദേശീയ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ.ബിജുനാരായണൻ, ശ്രീമതി ശാന്തി ആനന്ദ്, സേവാഭാരതി എറണാകുളം യൂണിറ്റ് സെക്രട്ടറി ശ്രീ.സന്തോഷ് കുമാർ സി.ആർ ,വൈസ് പ്രസിഡണ്ട് അജയൻ, ആയാംകൺവീനർ സഞ്ജീവ് മല്യ,മനോഹർ പൈ, ജോയിൻ്റ് സെക്രട്ടറി വേണുഗോപാൽ നാരായണൻ ,മറ്റ് യൂണിറ്റ് ഭാരവാഹികളും,പ്രമുഖ വ്യക്തികളും പങ്കെടുത്തു.

Read more

NEWS & EVENTS

Image

19 Dec 2025

Prathal Samarpan

We had a pleasant surprise at Prathal Samarpanam this morning. Employees from the Ernakulam office of an IT company named Iqvia actively participated in our Seva. They were touched by our service and we, in turn, were touched by their enthusiasm. 🙏

Read more
Image

20 Sep 2025

അന്നയോജന ഭക്ഷ്യ കിറ്റ് വിതരണം

എല്ലാ മലയാള മാസവും 1-ാം തിയതി നടത്തുന്ന അന്നയോജന ഭക്ഷ്യ കിറ്റ് വിതരണം സേവാഭാരതി എറണാകുളം കാര്യാലയത്തിൽ വെച്ച് ഇന്ന് കന്നി 1ന്( Sept. 17) ശ്രീ. നന്ദകുമാറും ( റിട്ട. സയൻറിസ്റ്റ്, CMFRI ) പത്നി ശ്രീമതി. ശോഭയും ചേർന്ന് നിർവ്വഹിച്ചു.🙏🙏

Read more
Image

20 Sep 2025

സ്വച്ഛതീരം സുരക്ഷിതസമുദ്രം

സമുദ്രതീര ശുചീകരണത്തിൻ്റെ ഭാഗമായി എറണാകുളം വളപ്പ് ബീച്ച് ശുചീകരണത്തിൻ്റെ ഉദ്ഘാടന യോഗത്തിൽ സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൾ Shri.KP Dinto അദ്ധ്യക്ഷത വഹിച്ചു.രാഷ്ടീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത ഗ്രാമവികാസ് സംയോജക് ശ്രീ. സി ജി കമലാകാന്തൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. എളമക്കര സരസ്വതി സകൂൾ വിദ്യാർത്ഥികളും, സേവാഭാരതി പ്രവർത്തകരും പങ്കെടുത്തു.

Read more
Image

20 Sep 2025

പ്രാതൽ സമർപ്പണം

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ സേവാഭാരതി എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രഭാത ഭക്ഷണ വിതരണ പദ്ധതി " പ്രാതൽ സമർപ്പണം " 10 വർഷം പൂർത്തീകരിക്കുന്നു . ഈ സുദിനത്തിൽ നമ്മുടെ അതിഥിയായി ബഹുമാനപ്പെട്ട ജസ്റ്റിസ് ഗോപിനാഥൻ പങ്കെടുക്കുകയുണ്ടായി. " മാനവ സേവ മാധവ സേവ" 🙏

Read more