81295-13722 , 98460-47100
sevabharathiekm@gmail.com
Follow Us:

പഠനോപകരണ വിതരണം

സേവാഭാരതി എറണാകുളം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ഇന്ന് 25/07/2026 സേവാഭാരതി കാര്യാലയത്തിൽ വെച്ചു നടന്നു. ശാന്തിമന്ത്രത്തോടെ ആരംഭിച്ച ചടങ്ങിൽ സെക്രട്ടറി ബിജു മാധവൻ സ്വാഗതം ആശംസിച്ചു . ചടങ്ങിൽ പ്രസിഡണ്ട് . ശ്രീ പങ്കജ് മേനോൻ അധ്യക്ഷനായിരുന്നു. മുഖ്യാതിഥി ഡോ. സുധാ വാര്യർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. യൂണിറ്റ് മുൻ പ്രസിഡണ്ട് ശ്രീ. സുരേഷ് മാണിക്കത്ത് ആശംസാ പ്രസoഗം നടത്തി. തുടർന്ന് മുപ്പതോളം വിദ്യാർത്ഥി , വിദ്യാർത്ഥിനികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു. സാമാജികഠ കൺവീനർ ശ്രീ. രമേഷ് ബാബു പങ്കെടുത്ത എല്ലാ വ്യക്തികൾക്കും നന്ദി അറിയിക്കുകയും ചെയ്തു. ചടങ്ങിൽ വൈസ്. പ്രസിഡണ്ടു മാരായ ശ്രീ അജയ് ബി, ശ്രീ അച്ചുതൻ വെട്ടത്ത്, ശ്രീമതി .തുളസിദേവി ജോ. സെക്രട്ടറിമാരായ ശ്രീ വേണുഗോപാൽ നാരായണൻ, ശ്രീ സന്തോഷ് കുമാർ , ട്രഷറർ ശ്രീ ക്യഷ്ണമൂർത്തി, മീഡിയ കോർഡിനേറ്റർ ശ്രീ അനന്തു എം.ഡി , ആയാം കൺവീനർമാരായ ശ്രീ. ചേക്കുട്ടി , ശ്രീ രമേഷ് ബാബു മെമ്പർമാരായ ശ്രീ. സഞ്ജീവ് മല്ലയ്യ, ശ്രീ. രാമചന്ദ്രൻ പള്ളിയിൽ, ശ്രീ. ഗോപാലകൃഷ്ണൻ കടവന്ത്ര തുടങ്ങിയവർ പങ്കെടുത്തു. ശാന്തിമന്ത്രത്തോടു കൂടി ചടങ്ങുകൾ അവസാനിക്കുകയും ചെയ്തു.