2026 പുതുവർഷ പുലരിയിൽ തങ്ങളുടെ സംമ്പാദ്യത്തിൻ്റെ വലിയൊരു ഭാഗം സമാജ സേവനത്തിനായി സേവാഭാരതിക്ക് നൽകിക്കൊണ്ട് ജി മുരളീധര പൈയും കുടുംബവും മാതൃകയായി. എണാകുളം തമ്മനം സ്വദേശികളായ ശ്രീ.ജി.മുരളീധര പൈ, ഭാര്യ ശ്രീമതി.വിദ്യാ മുരളീധര പൈ, മക്കൾ ശ്രീ.കുൽദീപ് മുരളീധര പൈ, ശ്രീമതി.ആശാ മുരളീധര പൈ എന്നിവർ ചേർന്ന് തങ്ങളുടെ എറണാകുളം തമ്മനത്തുള്ള 9 സെൻ്റ് ഭൂമിയും വീടും സമാജ സേവനത്തിനായി ദേശീയ സേവാഭാരതിക്ക് കൈമാറി. രാഷ്ട്രീയ സ്വയം സേവക സംഘം എറണാകുളം ജില്ലാ സേവാപ്രമുഖ് ശ്രീ.വി.എം രാജീവ് പ്രമാണം ഏറ്റുവാങ്ങി. ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് പര്യാവരൺ സംയോജക് ശ്രീ.പി.എസ്.മണികണ്ഠൻ, ശ്രീ.TK ഹർഷൻ ഇടപ്പള്ളി പ്രാഢ പ്രമുഖ്, ദേശീയ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ.ബിജുനാരായണൻ, ശ്രീമതി ശാന്തി ആനന്ദ്, സേവാഭാരതി എറണാകുളം യൂണിറ്റ് സെക്രട്ടറി ശ്രീ.സന്തോഷ് കുമാർ സി.ആർ ,വൈസ് പ്രസിഡണ്ട് അജയൻ, ആയാംകൺവീനർ സഞ്ജീവ് മല്യ,മനോഹർ പൈ, ജോയിൻ്റ് സെക്രട്ടറി വേണുഗോപാൽ നാരായണൻ ,മറ്റ് യൂണിറ്റ് ഭാരവാഹികളും,പ്രമുഖ വ്യക്തികളും പങ്കെടുത്തു.